കാഷ്മീർ പ്രശ്നങ്ങൾക്കു പിന്നിൽ പാക്കിസ്‌ഥാൻ; ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമം: രാജ്നാഥ് സിംഗ്
കാഷ്മീർ പ്രശ്നങ്ങൾക്കു പിന്നിൽ പാക്കിസ്‌ഥാൻ; ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമം: രാജ്നാഥ് സിംഗ്
Thursday, July 21, 2016 1:05 AM IST
ന്യൂഡൽഹി: കാഷ്മീരിലെ പ്രശ്നങ്ങൾക്കു പിന്നിൽ പാക്കിസ്‌ഥാനാണെന്നും ഇന്ത്യയെ അസ്‌ഥിരപ്പെടുത്താനാണ് പാക് ശ്രമമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ് ലോക് സഭയിൽ. കാഷ്മീർ വിഷയത്തിൽ ലോക് സഭയിൽ മറുപടി നല്കവെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.

കാഷ്മീർ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണ്. എന്നാൽ, ഇക്കാര്യം സർക്കാർ മാത്രം വിചാരിച്ചാൽ പോര. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്കു പിന്നിൽ പാക്കിസ്‌ഥാനാണ്. ഇന്ത്യയിൽ ഭീകരവാദം വളർത്താനാണ് പാക്കിസ്‌ഥാന്റെ ശ്രമം. പാക് ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദേശ പര്യടനം നടത്തുന്ന വേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കാഷ്മീർ പ്രശ്നത്തിൽ ആശങ്കാകുലനായിരുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തിൽ പാക്കിസ്‌ഥാൻ ആശങ്കപ്പെടേണ്ട കാര്യമില്ല. അവർ ആഗ്രഹിക്കുന്നതുപോലുള്ള സാഹചര്യമല്ല ഇക്കാര്യത്തിൽ ഉള്ളതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.


ബുർഹാൻ വാനി തീവ്രവാദം വളർത്താനാണ് ശ്രമിച്ചത്. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയായിരുന്നു വാനി ചെയ്തതെന്നും ലോക് സഭയിൽ രാജ്നാഥ് സിംഗ് വ്യക്‌തമാക്കി. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെതുടർന്നുണ്ടായ പ്രക്ഷോഭത്തിൽ കാഷ്മീരിൽ 38 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.