കാഷ്മീർ: സർവകക്ഷി യോഗം ഇന്ന്; നാഷണൽ കോൺഫറൻസ് വിട്ടുനിൽക്കും
കാഷ്മീർ: സർവകക്ഷി യോഗം ഇന്ന്; നാഷണൽ കോൺഫറൻസ് വിട്ടുനിൽക്കും
Wednesday, July 20, 2016 10:02 PM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെത്തുടർന്ന് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട കാഷ്മീരിലെ സ്‌ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോഗം ചേരും. എന്നാൽ, ഒമർ അബ്ദുള്ള നേതൃത്വം നല്കുന്ന നാഷണൽ കോൺഫറൻസ് പാർട്ടി യോഗത്തിൽ സംബന്ധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്‌ഥാനത്ത് ശക്‌തമായ ഒരു നേതൃത്വം ഇല്ലെന്ന ആരോപിച്ചാണ് നാഷണൽ കോൺഫറൻസ് യോഗത്തിൽനിന്നു വിട്ടുനിൽക്കുന്നത്. സർവകക്ഷി യോഗം അർഥശൂന്യമാണെന്നും സംസ്‌ഥാനത്ത് ജനങ്ങൾക്ക് വിശ്വാസയോഗ്യമോ പ്രയോജനമോ ഉള്ള സർക്കാരല്ല ഉള്ളതെന്നും പിഡിപി മന്ത്രി അബ്ദുൾ റഹ്മാൻ വേരിക്ക് നല്കിയ കത്തിലൂടെ നാഷണൽ കോൺഫറൻസ് പാർട്ടി വ്യക്‌തമാക്കി. ഗവർണർ എൻ.എൻ. വോറയ്ക്ക് സംസ്‌ഥാനത്തെ ലഹളയുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രസിഡന്റ് ഒമർ അബ്ദുള്ള നിവേദനം നല്കിയിരുന്നു.


കാഷ്മീരിലെ സ്‌ഥിതിഗതികൾ വിലയിരുത്താൻ 21നു യോഗം ചേരുമെന്ന് തിങ്കളാഴ്ചയാണ് മെഹബൂബ മുഫ്തി അറിയിച്ചത്. ഹിസ്ബുൾ കമാൻഡറുടെ വധത്തെത്തുടർന്ന് കാഷ്മീരിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ 43 പേർ മരിക്കുകയും 4,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.