ഹൈദരാബാദ് മസ്ജിദിൽ സുരക്ഷ ശക്‌തമാക്കി
Friday, July 1, 2016 12:43 PM IST
ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച പ്രാർഥന നടന്ന മെക്ക മസ്ജിദിലും സമീപത്തെ മോസ്കുകളിലും സുരക്ഷ കർശനമാക്കി.

പിടിയിലായ അഞ്ചു ഭീകരരെയും വ്യാഴാഴ്ച വൈകുന്നേരെ നാമപ്പള്ളി ക്രിമിനൽ കോടതിയിൽ എത്തിച്ചു റിമാൻഡ് ചെയ്തു. റംസാൻ നോമ്പിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ പ്രാർഥനയ്ക്കെത്തുന്ന മെക്ക മസ്ജിദിൽ കനത്ത സുരക്ഷയാണു പോലീസും ത്വരിതകർമ സേനയും സംയുക്‌തമായി ഒരുക്കിയിരുന്നത്. മെക്ക മസ്ജിദ്, ജാമിയ മസ്ജിദ് പരിസരത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.