പോലീസുകാർ വീണ്ടും സൈക്കിളിൽ എത്തുന്നു
പോലീസുകാർ വീണ്ടും സൈക്കിളിൽ എത്തുന്നു
Thursday, June 30, 2016 9:29 PM IST
ചെന്നൈ: പൊതുജനങ്ങളുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി സൈക്കിൾ പെട്രോളിംഗുമായി ചെന്നൈ സിറ്റി പോലീസ് എത്തുന്നു. വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണു പെട്രോളിംഗിനു സൈക്കിൾ അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 250 സൈക്കിളുകൾ വാങ്ങി. ഇവ നഗരത്തിലെ 135 ലോക്കൽ പോലീസ് സ്റ്റേഷനുകളിലായി സൈക്കിൾ വിതരണം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്‌ഥൻ അറിയിച്ചു.<യൃ><യൃ>ബൈക്കുകളെയും ജീപ്പുകളെയും അപേക്ഷിച്ച് തിരക്കുള്ളതും ഇടുങ്ങിയതുമായ സ്‌ഥലങ്ങളിൽ മെച്ചപ്പെട്ട പരിശോധന നടത്തുവാൻ സൈക്കിൾ സഹായിക്കുമെന്നു സർക്കാർ പ്രതിക്ഷിക്കുന്നു. 250 സൈക്കിളിനു പുറമേ 100 ബൈക്കുകൾകൂടി പോലീസിന് അനുവദിച്ചിട്ടിട്ടുണ്ട്. 1.13 കോടി രൂപയാണു പദ്ധതിക്കായി ചെലവഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.