രാഷ്ട്രപതിഭവനിലെ മൂന്നു പുതിയ സ്‌ഥലങ്ങൾകൂടി തുറന്നുകൊടുക്കും
Thursday, June 30, 2016 1:36 PM IST
ന്യൂഡൽഹി: സന്ദർശകർക്കു കാഴ്ചയുടെ വിരുന്നൊരുക്കി രാഷ്ട്രപതിഭവനിലെ മൂന്നു പുതിയ സ്‌ഥലങ്ങൾ കൂടി തുറന്നു കൊടുക്കുന്നു. രാഷ്ട്രപതിഭവൻ സന്ദർശിക്കുന്നവർക്കായുള്ള മൂന്നു പുതിയ ടൂറിസം സർക്യൂട്ടുകൾ അടുത്ത മാസം 25 നു ഉദ്ഘാടനം ചെയ്യുമെന്നു രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ സെക്രട്ടറി ഒമിത പോൾ അറിയിച്ചു.

രാഷ്ട്രപതിഭവൻ വളപ്പിലെ മനോഹരമായ പൂന്തോട്ടത്തിനു പുറമേ രാഷ്ട്രപതിഭവൻ മന്ദിരവും രണ്ടു മ്യൂസിയം സമുച്ചയങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ടൂറിസം സർക്യൂട്ടുകൾ. രാഷ്ട്രപതി ഭവൻ സന്ദർശകർക്ക് ഇപ്പോൾ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.