മഅദനിക്ക് കേരളത്തിലേക്കു പോകാം: സുപ്രീംകോടതി
മഅദനിക്ക് കേരളത്തിലേക്കു പോകാം: സുപ്രീംകോടതി
Thursday, June 30, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന ക്കേസിലെ പ്രതിയായ പിഡിപി നേതാവ് അബ്ദുൾ നാസർ മ അദനിക്കു കേരളത്തിലേക്കു പോകാൻ സുപ്രീംകോടതിയുടെ അനുമതി. രോഗബാധിതയായ അമ്മയെ കാണാൻ അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷയിലാണു കോടതിയുടെ നടപടി. എത്ര ദിവസം വേണമെന്നു ബംഗളൂരുവിലെ വിചാരണക്കോടതിക്കു തീരുമാനിക്കും.

അമ്മയുടെ രോഗം സംബന്ധിച്ച വിവരം രേഖാമൂലം വിചാരണക്കോ ടതിയെ അറിയിക്കണം. എല്ലാ ദിവസവും വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉപാധിയിലും സുപ്രീം കോടതി ഇളവ് അനുവദിച്ചു. ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായ മഅദനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബംഗളൂരു വിട്ടു പുറത്തുപോകരുതെന്നു നിബന്ധന വെച്ചിരുന്നു. ഇതിൽ ഇളവ് തേടിയാണ് മഅദനി അപേക്ഷ നൽകിയത്. വിചാരണ നീളുന്നതിനാൽ കേരളത്തിലെത്തി ചികിത്സ നടത്താൻ അനുവദിക്കണമെന്നും എന്നും വിചാരണക്കോടതിയിലെത്തണമെന്ന ഉപാധിയിൽ ഇളവു നൽകണമെന്നും മഅദനിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഇതിനെ കർണാടക സർക്കാർ എതിർത്തു.


എന്നാൽ, എതിർപ്പ് മറികടന്നാണ് അമ്മയെ സന്ദർശിക്കുന്നതിനു കോടതി അനുമതി നൽകിയത്. കേരളത്തിലെത്തുന്ന മ അദനിയുടെ സുരക്ഷ ഒരുക്കേണ്ടതു കർണാടക പോലീസായിരിക്കണം. മഅദനിക്കെതിരായ വിചാരണ നടപടികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. വിചാരണ കാലയളവിൽ എല്ലാ ദിവസവും മ അദനി കോടതിയിൽ ഹാജരാകണമെന്നില്ല. ആവശ്യമെങ്കിൽ കോടതി വിളിപ്പിച്ചാൽ മതിയാകുമെന്നും ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. തനിക്കെതിരേയുള്ള എല്ലാ കേസുകളിലും ഒരുമിച്ചു വാദം കേൾക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.