ശമ്പള പരിഷ്കരണത്തെ ബിഎംഎസും എതിർക്കുന്നു
Thursday, June 30, 2016 12:27 PM IST
ന്യൂഡൽഹി: കേന്ദ്ര ജീവനക്കാരുടെ ഏഴാം ശമ്പള പരിഷ്കരണത്തെപ്പറ്റി ആർഎസ്എസിനോടു ബന്ധപ്പെട്ട തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘി(ബിഎംഎസ്)ന് അതൃപ്തി. കൂടിയതും കുറഞ്ഞതുമായ വേതനങ്ങൾ തമ്മിലുള്ള അന്തരം വലുതാണെന്നു സംഘ് ജനറൽ സെക്രട്ടറി വ്രജേഷ് ഉപാധ്യായ ജൂലൈ എട്ടിനു ബിഎംഎസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

പതിനൊന്നിനു പണിമുടക്കുമെന്നു കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് മുന്നറിയിപ്പ് നല്കി. റെയിൽവേ ജീവനക്കാരും അന്നു പണിമുടക്കിനു നോട്ടീസ് നല്കിയിട്ടുണ്ട്. 26000 രൂപ കുറഞ്ഞ വേതനം ആവശ്യപ്പെട്ടാണു പണിമുടക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.