ഐഎസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി
Thursday, June 30, 2016 12:27 PM IST
ഹൈദരാബാദ്: കഴിഞ്ഞദിവസം ഇവിടെ അറസ്റ്റിലായ അഞ്ച് ഐഎസ് പ്രവർത്തകരെ ദേശീയ അന്വേഷണ ഏജൻസി ഇന്നലെ നമ്പള്ളിയിലുള്ള കോടതിയിൽ ഹാജരാക്കി. നഗരത്തിലെ തിരക്കേറിയ മേഖലകളിൽ സ്ഫോടനം നടത്താനാണ് ഇവർ എത്തിയതെന്ന് എൻഐഎ പറഞ്ഞു. കനത്ത സുരക്ഷയിലാണു ഭീകരരെ കോടതിയിൽ ഹാജരാക്കിയത്

. കഴിഞ്ഞദിവസങ്ങളിൽ നടന്ന മിന്നൽപരിശോധനയിൽ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 13 യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു.


ഇരിൽനിന്നു 15 ലക്ഷം രൂപയും വ്യാജ തിരിച്ചറിയൽ രേഖകളും പോലീസിനു ലഭിച്ചു. 13 പേരിൽനിന്ന് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുഹമ്മദ് ഇബ്രാഹിം യാസ്ദാനി, മുഹമ്മദ് ഇല്യാസ് യാസ്ദാനി, അബ്ദുള്ള ബിൻ അഹമ്മദ്, ഹബീബ് മുഹമ്മദ്, മുസാഫർ ഹുസൈൻ റിസ്വാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെല്ലാം 30 വയസിൽ താഴെയുള്ളവരും ബിരുദധാരികളായ ഉദ്യോഗസ്‌ഥരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.