പുതുച്ചേരിയിൽ 55,000 ശുചിമുറി നിർമിക്കുന്നു
Thursday, June 30, 2016 12:15 PM IST
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 55,000 വീടുകളിൽ ശുചിമുറികൾ നിർമിക്കാനൊരുങ്ങി പുതുച്ചേരി സർക്കാർ. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ കൂടികാഴ്ചയെ തുടർന്നാണു പദ്ധതിക്കു കേന്ദ്രസർക്കാർ തുക അനുവദിച്ചത്. 120 കോടി രൂപയാണ് നിർദിഷ്ഠ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ പദ്ധതി സ്വച്ച് ഭാരത് അഭിയാന്റെ കീഴിൽ വരില്ല. പുതുച്ചേരിയെ വൃത്തിയുള്ള നഗരമാക്കുന്നതിന്റെ ഭാഗമായ പദ്ധതി ഒക്ടോബർ രണ്ടിനു നടപ്പാക്കും.


മുനിസിപ്പാലിറ്റികൾ, ഗ്രാമവികസന വകുപ്പുകൾ, ജില്ലാ വികസന ഏജൻസികൾ തുടങ്ങിയവയുടെ സഹകരണത്തോടെ യുദ്ധകാലാടിസ്‌ഥാനത്തിൽ പണികൾ തീർക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.