മെഡിക്കൽ സ്റ്റോറിനു തീപിടിച്ച് ഒൻപത് മരണം
മെഡിക്കൽ സ്റ്റോറിനു തീപിടിച്ച്  ഒൻപത് മരണം
Thursday, June 30, 2016 12:15 PM IST
മുംബൈ: അന്ധേരിയിലെ മെഡിക്കൽ സ്റ്റോറിൽ ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിക്കുകയും ഒരു അഗ്നിശമന സേനാ ഉദ്യോഗസ്‌ഥനു പരിക്കേല്ക്കുകയും ചെയ്തു. മരിച്ച അഞ്ച് കുട്ടികളിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.

മെഡിക്കൽ സ്റ്റോർ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയിൽ താമസിച്ചിരുന്നവരാണു മരിച്ചത്. സംഭവസ്‌ഥലത്തുതന്നെ എട്ട് പേർ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വൈദ്യുതി ഷോട്ട് സർക്യൂട്ടാണു തീപടരാൻ കാരണമെന്നു പോലീസും അഗ്നി ശമനസേനാ ഉദ്യോഗസ്‌ഥരും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.