സംസ്‌ഥാന സർക്കാർ വേദി നൽകിയില്ല; കേജരിവാളിന്റെ ഗുജറാത്ത് സന്ദർശനം റദ്ദാക്കി
സംസ്‌ഥാന സർക്കാർ വേദി നൽകിയില്ല;  കേജരിവാളിന്റെ ഗുജറാത്ത് സന്ദർശനം റദ്ദാക്കി
Wednesday, June 29, 2016 1:11 PM IST
ന്യൂഡൽഹി: സംസ്‌ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ ഗുജറാത്ത് സന്ദർശനം റദ്ദാക്കി. കേജരിവാൾ ആവശ്യപ്പെട്ട വേദിയിൽ പരിപാടി നടത്താൻ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ആനന്ദിബെൻ പട്ടേൽ സർക്കാർ അനുമതി നൽകിയില്ല.

സംവരണത്തിന്റെ പേരിൽ സംസ്‌ഥാനത്ത് ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന പാട്ടിദാർ വിഭാഗങ്ങളെ ആം ആദ്മി പാർട്ടിയുമായി അടുപ്പിക്കുക എന്നതായിരുന്നു കേജരിവാളിന്റെ സന്ദർശന ലക്ഷ്യം. സംസ്‌ഥാനത്ത് ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംവരണം വേണമെന്ന അവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പട്ടിദാർ വിഭാഗം പരമ്പരാഗതമായി ബിജെപിയെ അനുകൂലിക്കുന്നവരാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു സംസ്‌ഥാനത്ത് തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്ന ആം ആദ്മി പാർട്ടി പാട്ടിദാർ വിഭാഗങ്ങങ്ങളുടെ അസന്തുഷ്‌ടി മുതലാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പാട്ടിദാർ വിഭാഗം നേതാവ് ഹാർദിക് പട്ടേലിനെ സന്ദർശിക്കാനും കേജരിവാൾ ഉദ്ദേശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പട്ടേൽ എട്ടു മാസമായി ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.