തീവ്രവാദം നേരിടാൻ ലോകം ഒന്നിക്കണം: രാഷ്ട്രപതി
തീവ്രവാദം നേരിടാൻ ലോകം ഒന്നിക്കണം: രാഷ്ട്രപതി
Wednesday, June 29, 2016 12:25 PM IST
ന്യൂഡൽഹി: ഈസ്റ്റാംബൂൾ വിമാനത്താവളത്തിൽ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ നടത്തിയ ചാവേർ ആക്രമണത്തെ രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. തീവ്രവാദം നേരിടാൻ ലോകം ഒന്നിക്കണം. ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി ഹൃദയപൂർവം പ്രാർഥിക്കുന്നു–പ്രണാബ് മുഖർജി പറഞ്ഞു. തുർക്കിയുടെ വിഷമത്തിൽ പങ്കുചേരുന്നു എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആക്രമണത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. കൊല്ലപ്പെട്ടവർക്കായി എല്ലാ പ്രാർഥനയും നേരുന്നതായും ട്വിറ്ററിലൂടെ രാഹുൽ അറിയിച്ചു. ഭീകരാക്രമണത്തിൽ ഇന്ത്യക്കാർക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.