അധിക സെസ് നല്കി ഡീസൽ വാഹനം രജിസ്റ്റർ ചെയ്യാം: സുപ്രീംകോടതി
അധിക സെസ് നല്കി ഡീസൽ വാഹനം രജിസ്റ്റർ ചെയ്യാം:  സുപ്രീംകോടതി
Wednesday, June 29, 2016 12:25 PM IST
ന്യൂഡൽഹി: രണ്ടായിരം സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരോധിച്ച ന്യൂഡൽഹിയിൽ ഒറ്റത്തവണ ഹരിത സെസ് നല്കി വാഹനങ്ങൾ രജിസ്റ്റർചെയ്യാൻ അനുമതി. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണു ഡീസൽ വാഹനപ്രേമികൾക്ക് ആശ്വാസം നല്കുന്ന വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എ.കെ. സിക്രി, ആർ. ഭാനുമതി എന്നിവരാണു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഡൽഹിയിലെ പരിസ്‌ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഡിസംബർ 16ലെ വിധിയിൽ ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും 2000 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെയും രജിസ്ട്രേഷൻ മാർച്ച് 31 വരെ സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നു പിന്നീട് അറിയിച്ചു.


ഇന്നലെ വാഹനനിർമാതാക്കൾക്കു വേണ്ടി ഹാജരായ ഗോപാൽ സുബ്രഹ്മണ്യം, ഗോപാൽ ജെയിൻ എന്നിവരുൾപ്പെടുന്ന അഭിഭാഷക സംഘത്തോട്, വാഹന രജിസ്ട്രേഷൻ സമയത്ത് ഒറ്റത്തവണ ഹരിത സെസ് നല്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ചു സുപ്രീംകോടതി അഭിപ്രായമാരാഞ്ഞു. ഇതിനെത്തുടർന്ന് ഇക്കാര്യത്തിലും വാഹനങ്ങളിലെ പുകബഹിർഗമന മാനദണ്ഡത്തെക്കുറിച്ചും വ്യക്‌തമായ റിപ്പോർട്ട് സമർപ്പിക്കാൻ വാഹനനിർമാതാക്കളോടു സുപീംകോടതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.