തെലുങ്കാന ജഡ്ജി സമരം: ഒമ്പതു പേരെക്കൂടി സസ്പെൻഡ് ചെയ്തു
Tuesday, June 28, 2016 12:27 PM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശ്–തെലുങ്കാന വിഭജനത്തിന്റെ ഭാഗമായി ജഡ്ജിമാരെ പുനർവിന്യസിക്കുന്നതിൽ ജഡ്ജിമാർ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ വഷളായി. സ്‌ഥലംമാറ്റുന്നതിൽ പ്രതിഷേധിച്ച് 200 ജഡ്ജിമാർ 15 ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചു. ഇതിനിടെ, ഒമ്പതു കീഴ്ക്കോടതി ജഡ്ജിമാരെ അച്ചടക്കനടപടിയുടെ ഭാഗമായി ഹൈദരാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ട ജഡ്ജിമാരുടെ എണ്ണം 11 ആയി.


തെലുങ്കാന ജഡ്ജസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഗൺ പാർക്കിൽനിന്നു രാജ് ഭവനിലേക്കു നൂറോളം ജഡ്ജിമാർ പ്രതിഷേധമാർച്ച് നടത്തി. തുടർന്നു ഗവർണർക്കു നിവേദനം നല്കി. അവിഭക്‌ത ആന്ധ്രയിൽ നിന്നുള്ള ജഡ്ജിമാരെ തെലുങ്കാനയിൽ നിയമിച്ചതാണു പ്രതിഷേധത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.