സുരക്ഷാഭടന്റെ തോക്ക് തട്ടിയെടുത്തു
Tuesday, June 28, 2016 12:15 PM IST
ശ്രീനഗർ: കാഷ്മീരിൽ ബിജെപി നേതാവിന്റെ സുരക്ഷാ ഭടന്റെ തോക്ക് അജ്‌ഞാതർ തട്ടിയെടുത്തു. സംഭവത്തെത്തുടർന്നു ബദ്ഗം ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്‌ഥർ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദികളാണ് ആയുധം കൈക്കലാക്കിയതെന്നാണു നിഗമനം. ബിജെപി നേതാവ് ഗുൽ മുഹമ്മദ് ചൊപാന്റെ സുരക്ഷാ ഭടനായ ബഷീർ അഹമ്മദിന്റെ ഗാർഡ് റൂമിൽ കയറിയാണ് ആയുധം മോഷ്‌ടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.