സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി
Tuesday, June 28, 2016 12:15 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രാഷ്ട്രപതിക്കു നല്കിയ പരാതി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. ഡൽഹിയിലെ എഎപി സർക്കാർ കാര്യക്ഷമമായിട്ടല്ല പ്രവർത്തിക്കുന്നതെന്നാണു സ്വാമിയുടെ പരാതി.

കോൺഗ്രസിന്റെ ആജ്‌ഞാനുവർത്തിയായ ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗ് കേജരിവാളിന്റെ ദുഷ്കർമങ്ങൾക്കു മൗനാനുവാദം നല്കുകയും പ്രത്യക്ഷമായി വിമർശിക്കുകയുമാണെന്നും സ്വാമി ആരോപിച്ചു. പരാതി ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിട്ടുണ്ടെന്നു രാഷ്ട്രപതിയുടെ ഓഫീസ് സ്വാമിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.