ബംഗളൂരുവിൽ വനിത ടാക്സി ഡ്രൈവർ മരിച്ചനിലയിൽ
Tuesday, June 28, 2016 12:15 PM IST
ബംഗളൂരു: നഗരത്തിലെ പ്രഥമ വനിത ടാക്സി ഡ്രൈവറും ആന്ധ്രസ്വദേശിനിയുമായ ഭാരതി വീരാത്ത്(40)നെ സഞ്ജയ്നഗറിലെ വാടകവീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാർ വാടകയ്ക്ക് നൽകുന്ന കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

ആത്മഹത്യയാണോ എന്നു പറയാനാവില്ലെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം സ്‌ഥിരീകരിക്കാനാവൂ എന്നും പോലീസ് പറഞ്ഞു. മൊബൈൽഫോണിലെ കോളുകൾ പരിശോധിച്ചുവരികയാണ്. ഇന്നലെ രാവിലെ പതിവിനുവിരുദ്ധമായി ജോലിക്കു പോകാത്തതെന്തെന്ന് അന്വേഷിച്ചെത്തിയ വീട്ടുടമസ്‌ഥനാണു ഭാരതിയെ കസേരയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുൻപു ഭാരതിക്കൊപ്പം ഒരു യുവതി താമസിച്ചിരുന്നു. ഇവരുമായി ഭാരതി വഴക്കിടാറുണ്ടായിരുന്നുവെന്നു വീട്ടുടമസ്‌ഥൻ മൊഴി നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.