ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Monday, June 27, 2016 2:42 AM IST
ചെന്നൈ: നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ വനിതാ എൻജിനിയറെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിന്റെ അന്വേഷണം റെയിൽവേ പോലീസിൽ നിന്നും ചെന്നൈ പോലീസിനു കൈമാറി. കേസിൽ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷൻ തങ്ങളുടെ അധികാരാതിർത്തിയിൽ ഉൾപ്പെടില്ലെന്ന് ചെന്നൈ പോലീസ് അറിയിച്ചെങ്കിലും ഹൈക്കോടതി ഇക്കാര്യം കണക്കിലെടുത്തില്ല.<യൃ><യൃ>ചെങ്കൽപട്ടിനു സമീപം മരൈമലൈനഗർ മഹീന്ദ്രടെക് പാർക്കിലെ ഇൻഫോസിസ് ഐടി കമ്പനി ജീവനക്കാരി എസ്. സ്വാതി (23)ആണു കൊല്ലപ്പെട്ടത്. ജോലി സ്‌ഥലത്തേക്കു പോകാൻ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനില്ക്കവേ രാവിലെ ഏഴിനാണ് അജ്‌ഞാതൻ ഇവരെ വധിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഇവരുടെ സമീപത്തെത്തിയ 30 വയസ് പ്രായമുള്ളയാൾ വഴക്കിടുകയും പിന്നീട്, കൈയിൽ കരുതിയ അരിവാളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണശേഷം അയാൾ സംഭവസ്‌ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.<യൃ><യൃ>സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ റെയിൽവേ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ആധാർ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്താനും റെയിൽവേ പോലീസ് ശ്രമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.