കരുത്തേറിയ കവചിത വാഹനങ്ങൾ കാഷ്മീരിലേക്ക്
Sunday, June 26, 2016 11:54 AM IST
ന്യൂഡൽഹി: പാംപോറിലെ തീവ്രവാദി ആക്രമണത്തിൽ എട്ടു സൈനികർ വീരമൃത്യുവരിച്ച പശ്ചാത്തലത്തിൽ കുഴിബോംബുകളെ പ്രതിരോധിക്കുന്ന സിആർപിഎഫിന്റെ വാഹനവ്യൂഹം കാഷ്മീരിലേക്കു നീങ്ങുന്നു.

നക്സൽ വിരുദ്ധ സൈനികനടപടികൾക്ക് ഉപയോഗിച്ചിരുന്ന കരുത്തുറ്റ അര ഡസനോളം കവചിത വാഹനങ്ങളാണു കാഷ്മീരിലെ തീവ്രവാദി സാന്നിധ്യം ഉണ്ടായേക്കാവുന്ന സ്‌ഥലങ്ങളിൽ എത്തിക്കുന്നത്. മാവോയിസ്റ്റുകൾ വിദുരനിയന്ത്രിത സ്ഫോടക വസ്തുക്കൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇത്തരം വാഹനങ്ങൾ പോരാട്ടമേഖലയിൽനിന്നു സിആർപിഎഫ് പിൻവലിച്ചിരുന്നു.


എന്നാൽ, അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം വർധിക്കുകയും തീവ്രവാദികൾ കുഴിബോംബ് ആക്രമണം തുടരുകയും ചെയ്യുന്നതിനാൽ സൈനികവാഹനങ്ങൾക്കു സുഗമപാത ഒരുക്കാനും കാടും മലയും കയറാനും കവചിത വാഹനങ്ങൾ അനിവാര്യമായെന്നു സിആർപിഎഫ് ഡയറക്ടർ ജനറൽ കെ.ദുർഗാ പ്രസാദ് അറിയിച്ചു. ബോംബ് സ്ഫോടനത്തെ ചെറുക്കാൻ ശേഷിയുള്ളതാണ് ആധുനിക ആയുധങ്ങൾ ഘടിപ്പിച്ചിട്ടുള്ള കവചിത വാഹനങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.