ജോലിക്കിടെ ഷെൽ പൊട്ടി പോലീസുകാരൻ മരിച്ചു
Sunday, June 26, 2016 11:54 AM IST
ശ്രീനഗർ: ജോലിക്കിടെ കൈയിലിരുന്ന കണ്ണീർവാതക ഷെൽ പൊട്ടി കാഷ്മീരിലെ പോലീസ് സേനാംഗം മരിച്ചു. പാംപോറിലെ ദ്രാംഗ്ബലിൽ ജോലിയിലായിരുന്ന മെഹറുജുദ്ദീനാണു മരിച്ചത്.

ഷെൽ അബദ്ധത്തിൽ പൊട്ടി പരിക്കേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച എട്ട് സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നു കാഷ്മീർ താഴ്വരയിലെ പ്രധാനനഗരങ്ങളിലെല്ലാം കൂടുതൽ ആയുധ സന്നാഹം സജ്‌ജമാക്കിയിരുന്നു. മേഖല കനത്ത ജാഗ്രതയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.