വ്യാപം അഴിമതി: സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
Saturday, June 25, 2016 11:35 AM IST
ന്യൂഡൽഹി: വ്യാപം അഴിമതിക്കേസിൽ സിബിഐ നാല് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിച്ചു. മധ്യപ്രദേശ് മുൻ സർക്കാരിന്റെ പ്രഫഷണൽ പരീക്ഷകൾ നടത്തുന്ന സംഘടനയായ വ്യാപം 2009–ൽ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഒരു മത്സരാർഥിക്കെതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരീക്ഷയിൽ ഇയാൾ ഉപയോഗിച്ച ഒപ്പ് ആൾമാറാട്ടത്തിനു സഹായകരമായെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

2012ലും, 2013ലും നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിനും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനുമെതിരെയാണ് സിബിഐ മറ്റു കുറ്റപത്രങ്ങൾ സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.