മുലപ്പാൽ ശ്വാസകോശത്തിൽകുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Saturday, June 25, 2016 10:55 AM IST
കോയമ്പത്തൂർ: പാലൂട്ടുന്നതിനിടെ മുലപ്പാൽ ശ്വാസകോശത്തിൽകയറി നാല്പത്തഞ്ചുദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. സിരുമുഖൈ കൃഷ്ണൻ– അയ്യമ്മാൾ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അപ്രതീക്ഷിതമായി മുലപ്പാൽ ശ്വാസകോശത്തിൽ കയറുകയായിരുന്നു.

തുടർന്ന് ശ്വാസംമുട്ടി മയങ്ങിയ കുഞ്ഞിനെ വീടിനു സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.