സോണിയ ഗാന്ധി ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചേക്കും
സോണിയ ഗാന്ധി  ഇഫ്താർ വിരുന്ന്  ഉപേക്ഷിച്ചേക്കും
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ വർഷം ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചേക്കും. മുൻകാലങ്ങളിൽ പതിവായിരുന്ന പ്രധാനമന്ത്രിയുടെ ഇഫ്താർ നരേന്ദ്ര മോദി തുടക്കം മുതലേ ഒഴിവാക്കിയിരുന്നു. അമേരിക്കൻ എംബസി കഴിഞ്ഞ ദിവസം ഡൽഹിയിൽ ഒരുക്കിയ ഇഫ്താറിൽ മുസ്ലിം നേതാക്കളും എംപിമാരും അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷ മുൻവർഷങ്ങളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നുകളിൽ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായിരുന്നു.


എന്നാൽ, പ്രായോഗികമായി പല കാരണങ്ങൾ സോണിയ ഇത്തവണ ഇഫ്താർ സത്കാരം നടത്താൻ സാധ്യത കുറവാണെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശത്താണ്. അടുത്തയാഴ്ച അവസാനത്തോടെയേ രാഹുൽ മടങ്ങിയെത്തൂവെന്നാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.