ഇന്ദിരാഗാന്ധി ജന്മശതാബ്ദിക്ക് കോൺഗ്രസ് സമിതികളായി
ഇന്ദിരാഗാന്ധി ജന്മശതാബ്ദിക്ക് കോൺഗ്രസ് സമിതികളായി
Thursday, June 23, 2016 12:46 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും എഐസിസി അധ്യക്ഷയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായി കോൺഗ്രസ് വിപുലമായ രണ്ടു സമിതികൾ രൂപവത്കരിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഷീലാ ദീക്ഷിത് കൺവീനറായ സമിതിയെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ആഘോഷങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചത്.

മുൻ കേന്ദ്രമന്ത്രിമാരായ മണിശങ്കർ അയ്യർ, ആനന്ദ് ശർമ എന്നിവർ സമിതിയുടെ സഹ കൺവീനർമാരായിരിക്കും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് സമിതിയുടെ സെക്രട്ടറിയാണ്. മോത്തിലാൽ വോറ, അജയ്മാക്കൻ, ഡി.കെ ശിവകുമാർ, ആശാ കുമാരി, മിലിന്ദ് ദിയോറ, പ്രിയാദത്ത്, ഇമ്രാൻ കിദ്വായി എന്നിവർ സമിതി അംഗങ്ങളായിരിക്കും. ആഘോഷങ്ങളുടെ വിശദാംശങ്ങളും തീയതികളും പിന്നീടു തീരുമാനിക്കും.


സോണിയ, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, എ.കെ. ആന്റണി എന്നിവർ ഉൾപ്പെടെ മുതിർന്ന 21 നേതാക്കൾ അടങ്ങിയ മറ്റൊരു സമിതിയും ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങൾക്കായി രൂപവത്കരിച്ചിട്ടുണ്ട്. ഡോ. കരൺ സിംഗ്, ശിവരാജ് പാട്ടീൽ, സുശീൽ കുമാർ ഷിൻഡെ, പി. ചിദംബരം, മല്ലികാർജുൻ ഖാർഗേ, ഓസ്കർ ഫെർണാണ്ടസ്, മാധവ് സിംഗ് സോളങ്കി, ആർ.കെ ധവാൻ, മൊഹ്സിനാ കിദ്വായ്, ഷീലാ ദീക്ഷിത്, ആനന്ദ് ശർമ, മണിശങ്കർ അയ്യർ, കുമാരി സെൽജ, തരുൺ ഗോഗോയ്, ലാൽതൻ ഹാവ്ല, മണിക്റാവു ഗാവിത്, ഡി.ഡി. ലപാംഗ് തുടങ്ങിയവരും മുതിർന്ന നേതാക്കളുടെ സമിതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.