ആനന്ദബസാർ ഗ്രൂപ്പ് പത്രാധിപർ മാറി
Thursday, June 23, 2016 12:46 PM IST
കോൽക്കത്ത: ആനന്ദബസാർ പത്രിക പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് ചീഫ് എഡിറ്റർ അവീക് സർക്കാർ രാജിവച്ചു. ഇതുവരെ ഗ്രൂപ്പിലെ ബംഗാളി മാസികകളുടെ ചീഫ് എഡിറ്ററായിരുന്ന ഇളയ സഹോദരൻ അരൂപ് സർക്കാർ ഗ്രൂപ്പ് ചീഫ് എഡിറ്ററാകും.

ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയുടെ എഡിറ്ററായി പ്രശസ്ത പംക്‌തികാരൻ അനിർബൻ ചതോപാധ്യായയും ഇംഗ്ലീഷ് ദിനപത്രം ടെലിഗ്രാഫിന്റെ എഡിറ്ററായി ആർ. രാജഗോപാലും സ്‌ഥാനമേറ്റു. ഇതാദ്യമാണ് ഈ പത്രങ്ങൾക്കു സർക്കാർ കുടുംബക്കാരല്ലാത്ത എഡിറ്റർമാരുണ്ടാകുന്നത്.


തൃണമൂൽ കോൺഗ്രസിനെതിരേ ഗ്രൂപ്പിലെ പത്രങ്ങൾ എടുത്ത നിലപാടിനെ വിമർശിച്ചു മുഖ്യമന്ത്രി മമതാ ബാനർജി പരസ്യമായി രംഗത്തുവന്നതോടെയാണ് മാറ്റം. അവീക് കമ്പനി വൈസ് ചെയർമാനും എഡിറ്റർ എമരിറ്റസും ഡിജിറ്റൽ വിഭാഗത്തിന്റെ സാരഥിയുമായി തുടരും. 33 വർഷം ഗ്രൂപ്പ് ചീഫ് എഡിറ്ററായിരുന്നു അവീക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.