പിഞ്ചുകുഞ്ഞിനെ വെള്ളത്തൊട്ടിയിൽ എറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു
Thursday, June 23, 2016 12:46 PM IST
കോയമ്പത്തൂർ: പിഞ്ചുകുഞ്ഞിനെ വെള്ളത്തൊട്ടിയിൽ എറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. രത്നപുരി ലക്ഷ്മണന്റെ ഭാര്യ തമിഴ്വാണി (22)യാണ് ആത്മഹത്യ ചെയ്തത്. ഒരുവർഷം മുമ്പായിരുന്നു കാർപെന്ററായ ലക്ഷ്മണനും തമിഴ് വാണിയും തമ്മിൽ വിവാഹിതരായത്.

മൂന്നുമാസം പ്രായമുള്ള ഇവരുടെ പെൺകുഞ്ഞിനെയാണ് തമിഴ് വാണി വെള്ളത്തൊട്ടിയിൽ എറിഞ്ഞത്. ഇതുകണ്ട ലക്ഷ്മണൻ കുഞ്ഞുമായി ആശുപത്രിയിലേക്കുപോയി. ഈ സമയത്ത് തമിഴ് വാണി ഷാൾകൊണ്ടു കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.