ബിഹാറിൽ മിന്നലേറ്റ് 46 മരണം
ബിഹാറിൽ മിന്നലേറ്റ് 46 മരണം
Tuesday, June 21, 2016 11:48 PM IST
പാറ്റ്ന: ബിഹാറിൽ തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും 46 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് സംസ്‌ഥാനത്ത് 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ സംസ്‌ഥാനമായ ജാർഖണ്ടിലും ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.<യൃ><യൃ>പാറ്റ്ന, നളന്ദ, പുർനിയ, കയ്മൂർ, റോഹ്താസ്, സമസ്തിപുർ, മുസർഫർപുർ, ബോജ്പുർ തുടങ്ങി നിരവധി ജില്ലകളിൽ നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മൺസൂൺ മഴ ബിഹാറിൽ ശക്‌തി പ്രാപിച്ചത്. മഴയ്ക്കൊപ്പം ശക്‌തമായ കാറ്റും സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളിൽ വീശയടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.