സ്വയം തീരുമാനമെടുക്കാൻ സിദ്ധരാമയ്യ ഹിറ്റ്ലറാണോയെന്ന് അംബരീഷ്
Tuesday, June 21, 2016 12:43 PM IST
ബംഗളൂരു: കർണാടക മന്ത്രിസഭയിൽനിന്ന് സ്വന്തം തീരുമാനപ്രകാരം മന്ത്രിമാരെ പുറത്താക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിറ്റ്ലറാണോയെന്ന് മുൻമന്ത്രി അംബരീഷ്. എംഎൽഎ സ്‌ഥാനം രാജിവച്ച തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും താൻ സ്വമേധയ രാജിവയ്ക്കുകയാണെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

46 വർഷക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന താൻ കേന്ദ്ര, സംസ്‌ഥാന മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. തന്റെ പ്രവർത്തനത്തിൽ അഴിമതിക്കറ ഇതുവരെ പുരണ്ടിട്ടില്ലെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അംബരീഷ് പറഞ്ഞു. ഞായറാഴ്ച നടന്ന കർണാടക മന്ത്രിസഭ പുനഃസംഘടനയിലാണ് അംബരീഷ് ഉൾപ്പെടെ 14 മന്ത്രിമാരെ സിദ്ധരാമയ്യ നീക്കിയത്. 13 പേരെ പുതുതായി മന്ത്രിസഭയിലെടുത്തു. സെക്രട്ടറി ശ്രീനിവാസ് മുഖേന ഡെപ്യൂട്ടി സ്പീക്കർ ശിവശങ്കര റെഡ്ഡിക്കാണ് അംബരീഷ് രാജിക്കത്ത് നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.