ട്രെയിനിടിച്ചു കാട്ടാന ചരിഞ്ഞു
ട്രെയിനിടിച്ചു കാട്ടാന ചരിഞ്ഞു
Monday, June 20, 2016 12:30 PM IST
കോയമ്പത്തൂർ: ബംഗളൂരു–കൊച്ചുവേളി എക്പ്രസ് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. ഇറോഡിനു സമീപം മടുക്കറൈയിൽ ഇന്നലെ വെളുപ്പിന് 1.30നാണു സംഭവം. രണ്ടു കുട്ടിയാനകളടക്കം ആറ് കാട്ടാനകൾ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ പിടിയാന ട്രെയിനിനുമുന്നിൽപ്പെടുകയായിരുന്നു. ഇടിയുടെ ശക്‌തിയിൽ ട്രാക്കിൽ നിന്നു തെറിച്ചുവീണ ആന സംഭവസ്‌ഥലത്തുതന്നെ ചരിഞ്ഞു.

ലോക്കോ പൈലറ്റ് വിവരം അറിയിച്ചതനുസരിച്ചെത്തിയ മടുക്കറൈ റെയിൽവേ സ്റ്റേഷൻ മാസ്റ്ററും വനംവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ചേർന്ന് ആനയെ അപകടസ്‌ഥലത്തുനിന്നു മാറ്റിയശേഷം നാലു മണിക്കൂർ കഴിഞ്ഞാണു കൂടെയുണ്ടായിരുന്ന ആനക്കൂട്ടം കാട്ടിലേക്കു തിരിച്ചുപോയത്. ചരിഞ്ഞ പിടിയാനയ്ക്കു പതിനഞ്ചു വയസ് കണക്കാക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. 2009ൽ സമാനമായ രീതിയിൽ നാല് ആനകൾ ഇതേ ട്രാക്കിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.