ചെന്നിത്തലയ്ക്കു ’ദീർഘകാലം‘ ആശംസിച്ച് ബേബി
ചെന്നിത്തലയ്ക്കു ’ദീർഘകാലം‘ ആശംസിച്ച് ബേബി
Tuesday, May 31, 2016 12:07 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: എം.എ. ബേബി വിളമ്പിയ ഉച്ചഭക്ഷണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറെ രുചിച്ചെങ്കിലും അദ്ദേഹം നൽകിയ ആശംസ അത്രയെളുപ്പം ദഹിക്കുന്നതായിരുന്നില്ല. പ്രതിപക്ഷ നേതൃസ്‌ഥാനത്ത് ദീർഘകാലം തുടരട്ടെയെന്നും അടുത്ത ഒരഞ്ചു വർഷകൂടി കേരളത്തിൽ ഇടതുമുന്നണിതന്നെ ഭരണം തുടരട്ടെയെന്നു ബേബിയുടെ ആശംസ.

പക്ഷേ, തൊട്ടുപിന്നാലെയെത്തിയ നിയുക്‌ത പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി യുടെ ആശംസ പ്രതിപക്ഷ നേതാവിന് ഇരട്ടി മധുരവുമായി. ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായും കണ്ടു ഇനി മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു ആശംസിച്ചത്. മുമ്പ് പുതുച്ചേരിയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്ന കാലം മുതലേ നാരായണ സ്വാമിയുമായി ചെന്നിത്തലയ്ക്ക് അടുത്ത ബന്ധമാണുള്ളത്. രമേശ് ചെന്നിത്തലയെ നാരായണ സ്വാമി കേരള ഹൗസിലെത്തി ഇന്നലെ സന്ദർശിക്കുകയായിരുന്നു. എഐസിസി സെക്രട്ടറി ദീപക് ബാബറിയയും ഒപ്പമുണ്ടായിരുന്നു. തുടർന്നാണ് എല്ലാവരും കേരള ഹൗസിലുണ്ടായിരുന്ന എം.എ. ബേബിയുടെ മുറിയിലേക്കു നീങ്ങിയത്. ഉച്ചഭക്ഷണം കഴിക്കാൻ ബേബി എല്ലാവരെയും ക്ഷണിച്ചിരുത്തി. അതിഥികൾക്കു ഭക്ഷണം വിളമ്പുമ്പോഴും താൻ ഡയറ്റിംഗിലാണെന്നാണു ബേബി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.