ഡിജിപിയെ മാറ്റിയതു നീതികേട്: ചെന്നിത്തല
ഡിജിപിയെ മാറ്റിയതു നീതികേട്: ചെന്നിത്തല
Tuesday, May 31, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്‌ഥാന പോലീസ് മേധാവി സ്‌ഥാനത്തുനിന്നു ടി.പി. സെൻകുമാറിനെ മാറ്റിയതിൽ നീതികേടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കോൺസ്റ്റബിളിനെ മാറ്റിയതു പോലെയാണ് പോലീസ് മേധാവിയെ മാറ്റിയത്. സ്‌ഥാനം മാറ്റുന്നതിനു മുമ്പ് അക്കാര്യം അദ്ദേഹത്തോടു പറയാമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ കുറഞ്ഞതു രണ്ട് വർഷമെങ്കിലും ആ പദവിയിൽ തുടരണമെന്നാണു പോലീസ് നിയമ പ്രകാരമുള്ള ചട്ടം. എന്നാലും അവരെ സ്‌ഥാനം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. എങ്കിലും മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച ഡിജിപി ജേക്കബ് പുന്നൂസിനെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാറ്റിയിരുന്നില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സമർഥനും അഴിമതിരഹിതനുമായ ഉദ്യോഗസ്‌ഥനാണ് ടി.പി. സെൻകുമാർ. മുഖം നോക്കാതെ നടപടികളെടുക്കുന്ന ഉദ്യോഗസ്‌ഥനാണ്. അത്തരമൊരു ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റുമ്പോൾ അതിന്റേതായ പരിഗണന നൽകണമായിരുന്നെന്നും അദ്ദേഹം വിശദമാക്കി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനു ശേഷം ഡൽഹിയിലെത്തിയ രമേശ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഷീല ദീക്ഷിത് തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇക്കാര്യങ്ങളിൽ പ്രതികരിച്ചത്. സർക്കാരിനെതിരേയുള്ള ആരോപണങ്ങളെയും പ്രചാരണങ്ങളെയും വേണ്ടവിധത്തിൽ പ്രതിരോധിക്കാനായില്ല എന്നതാണ് പരാജയത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തൽ.


വിശദമായ വിലയിരുത്തൽ നാലിനും അഞ്ചിനും ചേരുന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തിൽ ന ടക്കും. അതിലുള്ള പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോകുമെ ന്നും ചെന്നിത്തല വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.