ഡോക്ടർമാരുടെ വിരമിക്കൽപ്രായം കേന്ദ്രസർക്കാർ 65 ആയി ഉയർത്തി
Tuesday, May 31, 2016 12:04 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആയി കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെ മുതൽ അത് പ്രാബല്യത്തിലായതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാകുമെന്നും ഇത് പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 4000 ഡോക്ടർമാരാണ് കേന്ദ്ര സർവീസിൽ ഇപ്പോഴുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.