പിണറായി കേരള മോദിയാകരുതെന്നു കെ.വി തോമസ്
പിണറായി കേരള മോദിയാകരുതെന്നു കെ.വി തോമസ്
Monday, May 30, 2016 12:33 PM IST
ന്യൂഡൽഹി: പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇടതുമുന്നണിയിൽ കല്ലുകടി തുടങ്ങിയെന്നു പിഎസി ചെയർമാൻ കെ.വി തോമസ് എംപി. മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാ പാർട്ടികളേയും വിശ്വാസത്തിലെടുക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി അഞ്ചു മിനിറ്റ് സംസാരിച്ചപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി ഇത്രയും കാലം പറഞ്ഞ പല നയങ്ങളും നിലപാടുകളും മറന്നുവെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.


ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രഫ. കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തി.
ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരളത്തിലെ നിലവിലുള്ള രാഷ്ര്‌ടീയ സ്‌ഥിതിഗതികൾ ചർച്ചാവിഷയമായതായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.