സ്ഫോടനത്തിൽ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു
Monday, May 30, 2016 12:33 PM IST
ഗോഡാ (ജാർഘണ്ഡ്): ചിലോണയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് വയസുകാരൻ കൊല്ലപ്പെടുകയും രണ്ട് വയസുകാരിക്കു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. കുട്ടികൾ ആംഗൻവാടിയിലേക്കു പോകുമ്പോൾ വഴിയരികിൽ കിടന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനവും പരിക്കേറ്റ കുട്ടിക്ക് 20000 രൂപ ചികിത്സാ സഹായവും നല്കുമെന്നു മുഖ്യമന്ത്രി രഘുബർ ദാസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.