20 രൂപ മാത്രം ദിവസക്കൂലി; 328 പേരെ രക്ഷപ്പെടുത്തി
Monday, May 30, 2016 12:33 PM IST
ചെന്നൈ: ഇഷ്‌ടിക ചൂളയിൽ തുച്ഛമായ കൂലിക്ക് 12 മണിക്കൂർ ജോലി ചെയ്തിരുന്ന 328 പേരെ മോചിപ്പിച്ചു. ഇതിൽ 106 പേർ കുട്ടികളാണ്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണു സംഭവം. ജില്ലാ റവന്യൂ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ മോചിപ്പിച്ചത്.

12 മണിക്കൂർ ജോലിക്ക് വെറും 20 രൂപയായിരുന്നു കൂലി. ഒഡിഷയിൽ നിന്നുള്ളവരായിരുന്നു ചൂളയിൽ ജോലി ചെയ്തിരുന്നത്. മോചിപ്പിച്ചവരെ 1000 രൂപ വീതം നൽകി ഇന്ന് ഒഡിഷയിലേക്കു ട്രെയിൻ കയറ്റി വിടുമെന്നു റവന്യൂ ഉദ്യോഗസ്‌ഥൻ എസ്. ജയചന്ദ്രൻ പറഞ്ഞു. 350–400 രൂപ ദിവസകൂലി നൽകേണ്ടതിനു പകരമാണ് 20 രൂപ നൽകിയിരുന്നത്.


ആഹാരമോ മറ്റു സൗകര്യങ്ങളോ ഇവർക്കു നൽകിയിരുന്നില്ല. വിശ്രമിക്കാൻ പോലും ഉടമ അനുവദിച്ചിരുന്നില്ലെന്നു രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.