കാനഡയിൽ നിന്ന് ഭീകരർ പഞ്ചാബിൽ ആക്രമണം നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്
കാനഡയിൽ നിന്ന് ഭീകരർ പഞ്ചാബിൽ ആക്രമണം നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്
Monday, May 30, 2016 12:14 AM IST
ന്യൂഡൽഹി: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ മിഷൻ സിറ്റിക്കു സമീപം ഖാലിസ്‌ഥാൻ അനുകൂല ഭീകരരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പഞ്ചാബിൽ ഭീകരാക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാരിന് മുന്നറിയിപ്പ് നല്കി. <യൃ><യൃ>ഖാലിസ്‌ഥാൻ ടെറർ ഫോഴ്സിന്റെ (കെടിഎഫ്) തലവനും കനേഡിയൻ സിക്ക് വംശജനുമായ ഹർദീപ് നിജ്‌ജറാണ് സിക്ക് യുവാക്കളെ ചേർത്ത് ക്യാമ്പ് നടത്തുന്നതെന്ന് പഞ്ചാബ് രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർ അറിയിച്ചു. 1995 മുതൽ കാനഡയിലെ സറേയിൽ കഴിയുന്ന നിജ്‌ജറിനെ ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് സമർപ്പിച്ചു. <യൃ><യൃ>ആക്രമണത്തിനായി പാക്കിസ്‌ഥാനിൽ നിന്ന് നിജ്‌ജർ വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ പത്താൻകോട് ഭീകരാക്രമണത്തിനു ശേഷം അതിർത്തിയിൽ സുരക്ഷ ശക്‌തമായതോടെ ആയുധങ്ങൾ ഇന്ത്യയിലേക്കു കടത്താനായില്ലെന്നും പഞ്ചാബ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. <യൃ><യൃ>പഞ്ചാബിൽ നിജ്‌ജറിനെ ഭീകരനായി മുദ്രകുത്തിയിരുന്നു. കഴിഞ്ഞ വർഷം കെടിഎഫ് തലവനായിരുന്ന ജഗ്താർ താര തായ്ലൻഡിൽ ഇന്റർപോളിന്റെ പിടിയിലായതിനു ശേഷം നിജ്‌ജറാണ് കാനഡയിലെ ഭീകരസംഘത്തിന് ആയുധപരിശീലനം നല്കുന്നത്. താരയുടെ മോചനത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം തേടി നിജ്‌ജർ പാക്കിസ്‌ഥാനിലെത്തിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.