തമിഴ്നാട്ടിൽ ആറു ബീച്ചുകളിൽ നീന്തൽ നിരോധിച്ചു
Sunday, May 29, 2016 11:48 AM IST
ചെന്നൈ: അപകടകരമായ വിധം വേലിയേറ്റവും വേലിയിറക്കവുമുള്ളതിനാൽ തമിഴ്നാട് ബീച്ചുകളിൽ നീന്താൻ ഇറങ്ങരുതെന്നു സർക്കാർ നിർദേശിച്ചു.എന്നൂരിലെ രാമകൃഷ്ണ നഗർ ബീച്ചിൽ കുളിക്കാനിറങ്ങി യ അമീർ ബാഷ എന്നയാൾ മുങ്ങിമരിച്ചതിനെത്തുടർന്നാണു നിർദേശം, രണ്ടുദിവസംമുമ്പു കടലിൽ കാണാതായ അമീറിന്റെ മൃതദേഹം രണ്ടു നോട്ടിക്കൽ മൈൽ ഉൾക്കടലിൽ ഇന്നലെയാണു കണ്ടെത്തിയത്. കടൽത്തീരം സുരക്ഷിതമല്ലെന്നു തീരസേന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.