ഡൽഹിയിൽ ആഫ്രിക്കക്കാരായ വിദ്യാർഥികൾക്കു നേരെ ആക്രമണം
ഡൽഹിയിൽ ആഫ്രിക്കക്കാരായ വിദ്യാർഥികൾക്കു നേരെ ആക്രമണം
Sunday, May 29, 2016 3:17 AM IST
ന്യൂഡൽഹി: രാജ്യത്ത് കറുത്തവർഗക്കാരായ വിദ്യാർഥികൾക്കു നേരെയുള്ള ആക്രമണം തുടരുന്നു. ഹൈദരാബദിൽ നൈജീരിയൻ സ്വദേശിയായ വിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം സമാനമായ സംഭവം ഡൽഹിയിലും അരങ്ങേറി. ഡൽഹിയിൽ ആഫ്രിക്കക്കാരായ ആറു വിദ്യാർഥികൾക്കാണു മർദനമേറ്റത്. വ്യാഴാഴ്ച രാത്രി മെഹ്റോളിക്കു സമീപം രാജ്പുർ കുർദ് എന്ന സ്‌ഥലത്തായിരുന്നു സംഭവം. അജ്‌ഞാതരായ അക്രമികൾ വിദ്യാർഥികളെ ക്രിക്കറ്റ് ബാറ്റും വടിയും കൊണ്ടായിരുന്നു ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.<യൃ><യൃ>കഴിഞ്ഞ ബുധനാഴ്ചയാണ് പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 23 കാരനായ നൈജീരിയൻ വിദ്യാർഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.