സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു, 96.3% വിജയം
Saturday, May 28, 2016 12:22 PM IST
ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 96.36 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞവർഷം 97.32 ആയിരുന്നു വിജയ ശതമാനം. ഇത്തവണയും പെൺകുട്ടികൾ തന്നെയാണു വിജയശതമാനത്തിൽ മുന്നിൽ. പരീക്ഷയെഴുതിയ 96.11 ശതമാനം ആൺകുട്ടികളും 96.21 ശതമാനം പെൺകുട്ടികളും വിജയിച്ചു. 99.87 ശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത്.

തൊട്ടുപിന്നിൽ 99.69 ശതമാനത്തോടെ ചെന്നൈ മേഖലയാണ്. മാർച്ചിൽ നടന്ന പരീക്ഷ 14,91,293 വിദ്യാർഥികളാണ് എഴുതിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8.5 ശതമാനം കുട്ടികളാണ് ഇത്തവണ അധികമായി പരീക്ഷയെഴുതിയത്. ജവഹർ നവോദയ വിദ്യാലയങ്ങളിൽ 98.87 ഉം കേന്ദ്രീയ വിദ്യാലയങ്ങളിൽ 98.85 ഉം ആണ് വിജയ ശതമാനം. സ്വതന്ത്ര വിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ 86.61 ശതമാനവും വിജയിച്ചു.കഴിഞ്ഞയാഴ്ച സിബിഎസ്ഇയുടെ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 92 ശതമാനമായിരുന്നു വിജയം. 97.61 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ആയിരുന്നു രാജ്യത്തെ ഏറ്റവും മികച്ച വിജയം നേടിയത്. സാധാരണ പത്താംക്ലാസ് ഫലമാണ് സിബിഎസ്ഇ ആദ്യം പ്രസിദ്ധീകരിക്കാറുള്ളത്. അതു കഴിഞ്ഞാണു പ്ലസ്ടു ഫലം പുറത്തുവിടാറുള്ളത്. എന്നാൽ, ഇത്തവണ പ്ലസ്ടു ഫലമാണ് ആദ്യം പ്രസിദ്ധീകരിച്ചത്.


<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൃലൌഹേെ.ിശര.ശി, ംംം. രയലെൃലൌഹേെ.ിശര.ശി, ംംം.രയലെ.ിശര.ശി എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.