നാരായണസ്വാമി നിയമസഭാകക്ഷി നേതാവ്
Saturday, May 28, 2016 11:58 AM IST
പുതുച്ചേരി: മുൻ കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ നാരായണസ്വാമിയെ ഈയിടെ തെരഞ്ഞെടുപ്പു നടന്ന പുതുച്ചേരിയിൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഷീലാ ദീക്ഷിത്, മുകൾ വാസനിക്, ചിന്ന റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിയമസഭയിലേക്ക് ജയിച്ച കോൺഗ്രസ് അംഗങ്ങൾ നാരായണസ്വാമിയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.