താനെയിലെ സ്ഫോടനം: മരണം 12 ആയി
Saturday, May 28, 2016 11:29 AM IST
മുംബൈ: താനെയ്ക്കു സമീപം ഡോംബിവിലിയിൽ വ്യാഴാഴ്ച കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ദേശീയ ദുരന്തനിവാരണ സേന ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്.

വ്യാഴാഴ്ചയാണ് ശിവജി ഉദ്യോഗ് നഗറിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻ സ്ഫോടനം ഉണ്ടായത്. പ്രദേശത്തെയാകെ നടുക്കിയ സ്ഫോടനത്തിൽ 600 ഓളം വീടുകൾക്ക് കേടുപാടുകൾ പറ്റി. പല വീടുകളിലും ഗൃഹോപകരണങ്ങൾ അടക്കം നശിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.