നീറ്റ് ഓർഡിൻസിനു സ്റ്റേ ഇല്ല
നീറ്റ് ഓർഡിൻസിനു സ്റ്റേ ഇല്ല
Friday, May 27, 2016 12:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നീറ്റ് ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നു വ്യക്‌തമാക്കിയ ജസ്റ്റീസ് പി.സി. പന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച്, വേനലവധിക്കുശേഷം ഹർജി പരിഗണിക്കുമെന്നും വ്യക്‌തമാക്കി. സുപ്രീംകോടതി ഉത്തരവിട്ടതു മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ ആനന്ദ് റായിയും മെഡിക്കൽ വിദ്യാർഥിയായ സഞ്ജീവ് സക്സേനയുമാണ് ഹർജി നൽകിയത്.


എന്നാൽ, സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷയ്ക്കു ഒരു വർഷത്തേക്കു മാത്രമേ സാധുത നൽകിയിട്ടുള്ളൂവെന്നും അതിനുശേഷം നീറ്റ് മാത്രം ബാധകമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.