നെഹ്റുവിനെ അനുസ്മരിച്ചു
Friday, May 27, 2016 12:18 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 52–ാം ചരമവാർഷികത്തിൽ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ഡൽഹിയിലെ ശാന്തിവനിൽ നടന്ന അനുസ്മരണച്ചടങ്ങിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനെ അനുസ്മരിക്കുന്നതായി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണച്ചടങ്ങുകൾ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.