നൈജീരിയൻ വിദ്യാർഥിയുടെ മരണം: കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടു
Friday, May 27, 2016 12:18 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹൈദരാബദിൽ നൈജീരിയൻ സ്വദേശിയായ വിദ്യാർഥി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണു തെലുങ്കാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ കോംഗോ സ്വദേശി യുവാവ് മർദനമേറ്റു മരിച്ചതിനു പിന്നാലെയുണ്ടായ സംഭവം കേന്ദ്ര സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്. സംഭവങ്ങളൊന്നും തന്നെ വംശീയ ആക്രമണങ്ങളല്ലെന്നാണു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും വ്യക്‌തമാക്കിയത്.


വിദേശികൾക്കു നേരേയുള്ള ആക്രമണങ്ങൾ മാപ്പ് അർഹിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങളിൽ ഇന്ത്യൻ സർക്കാർ ഖേദിക്കുന്നതായും വി.കെ സിംഗ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 23 കാരനായ നൈജീരിയൻ വിദ്യാർഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അതേസമയം കോംഗോയിൽ ഇന്ത്യക്കാർക്കുനേരേ ആക്രമണം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.