ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം
Friday, May 27, 2016 12:17 PM IST
ഉദയ്പൂർ(രാജസ്‌ഥാൻ): വിവാഹ സംഘം സഞ്ചരിച്ചിരുന്ന ജീപ്പിൽ ട്രക്കിടിച്ച് അഞ്ചു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. രാജ്സമന്ദ് ജില്ലയിൽ ഉദയ്പൂർ–അജ്മീർ ദേശീയപാതയിലാണ് അപകടം. വിവാഹനിശ്ചയത്തിനുശേഷം തിരിച്ചുവരികയായിരുന്ന ജീപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ ജീപ്പിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.