റിസർവ് ബാങ്ക് ഗവർണറുടെ നിയമനത്തിൽ മാധ്യമങ്ങൾ ഇടപെടേണ്്ട: മോദി
റിസർവ് ബാങ്ക് ഗവർണറുടെ നിയമനത്തിൽ മാധ്യമങ്ങൾ ഇടപെടേണ്്ട: മോദി
Friday, May 27, 2016 4:26 AM IST
വാഷിംഗ്ടൺ: റിസർവ് ബാങ്ക് ഗവർണറുടെ നിയമനത്തിൽ മാധ്യമങ്ങൾ ഇടപെടേണ്്ട കാര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റിസർവ് ബാങ്ക് ഗവർണറുടെ പുനർനിയമനത്തിൽ തീരുമാനമെടുക്കേണ്്ടത് അഡ്മിനിസ്ട്രേഷനാണെന്നും മാധ്യമങ്ങളുടെ താത്പര്യമനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.

വാൾസ്ട്രീറ്റ് ജേർണലിനു നൽകിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലും പ്രസ്താവനകളിലും പ്രധാനമന്ത്രി നിലപാട് വ്യക്‌തമാക്കിയത്. ഇക്കാര്യത്തിൽ മോദിയുടെ ആദ്യ പ്രസ്താവനയാണിത്. റിസർവ് ബാങ്ക് ഗവർണറുടെ നിയമനകാര്യത്തിൽ സെപ്റ്റംബറിൽ മാത്രമേ തീരുമാനമുണ്്ടാകൂ എന്നും മോദി വ്യക്‌തമാക്കി. സെപ്റ്റംബറിലാണു രഘുറാം രാജന്റെ മൂന്നു വർഷ കാലാവധി അവസാനിക്കുന്നത്.<യൃ><യൃ>സാമ്പത്തിക വിഷയങ്ങൾക്കു പുറമേ ആഭ്യന്തര വിഷയങ്ങളിലും നിലപാട് വ്യക്‌തമാക്കുന്ന റിസർവ് ബാങ്ക് ഗവർണർ ബിജെപി നേതൃത്വത്തിനു നിരവധി തവണ അലോസരമുണ്്ടാക്കിയിരുന്നു. രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രണ്്ടുവട്ടം പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.