സ്ത്രീകളെ അപമാനിക്കുന്നവരെ കൊല്ലാനുള്ള അവകാശം സാധാരണക്കാർക്കുണ്ടെന്ന് ഹരിയാന ഡിജിപി
സ്ത്രീകളെ അപമാനിക്കുന്നവരെ കൊല്ലാനുള്ള അവകാശം സാധാരണക്കാർക്കുണ്ടെന്ന് ഹരിയാന ഡിജിപി
Thursday, May 26, 2016 10:50 PM IST
ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെ കൊല്ലാനുള്ള അവകാശം സാധാരണ ജനങ്ങൾക്കുണ്ടെന്നു ഹരിയാന ഡിജിപി കെ.പി. സിംഗ്. ഹരിയാനയിൽ വിവാഹ ആഘോഷത്തിനിടെ ഒരു യുവതി അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു നടന്ന സംഘർഷം നാലുപേരുടെ കൊലപാതകത്തിൽ കലാശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഡിജിപിയുടെ പ്രതികരണം.<യൃ><യൃ>സ്ത്രീകളെ അപമാനിക്കാനോ കൊലപ്പെടുത്താനോ ശ്രമിക്കുന്നവരുടെ ജീവൻ എടുക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ആരെങ്കിലും മറ്റൊരാളുടെ വീട് അഗ്നിക്കിരയാക്കാനോ ജീവൻ എടുക്കാനോ ശ്രമിച്ചാൽ നിയമം കുറ്റവാളികളെ കൊല്ലാനുള്ള അവകാശം നൽകുന്നതായും അദ്ദേഹം പറഞ്ഞു. പോലീസ് അവിടെയുണ്ടാകും എങ്കിലും, സാധാരണക്കാരന്റെ കർത്തവ്യം എന്താണെന്നു തിരിച്ചറിയണമെന്നും ഡിജിപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.