ലോകത്തിൽ ഏറ്റവും തൂക്കമുള്ള പെൺകുട്ടി കർണാടകത്തിൽ ജനിച്ചു
ലോകത്തിൽ ഏറ്റവും തൂക്കമുള്ള പെൺകുട്ടി കർണാടകത്തിൽ ജനിച്ചു
Thursday, May 26, 2016 12:32 PM IST
ബംഗളൂരു: വൈദ്യശാസ്ത്രമേഖലയിൽ അദ്ഭുതമായി കർണാടക സ്വദേശിനിക്ക് കുഞ്ഞ് പിറന്നത് ലോകറിക്കാർഡുമായി. ലോകത്ത് ഇതുവരെ ജനിച്ച കുഞ്ഞുങ്ങളിൽ ഏറ്റവും ഭാരമുള്ള പെൺകുട്ടി എന്ന ബഹുമതിയാണ് കർണാടകയിൽ നന്ദിനി എന്ന 19കാരിയുടെ പെൺകുഞ്ഞിനു ലഭിച്ചത്.

ശിശുവിന്റെ ഭാരം 6.8 കിലോ ഗ്രാം. സാധാരണ ഒരു നവജാതശിശുവിന്റെ ഭാരം ശരാശരി 3.4 കിലോ ഗ്രാം ആണെന്നിരിക്കെ. അതിന്റെ ഇരട്ടി ഭാരവുമായാണ് പെൺകുഞ്ഞിന്റെ ജനനം.

അമ്മയുടെ ഭാരം 94 കിലോ ഗ്രാം. ഉയരം 5.9 അടി. നന്ദിനിക്ക് പ്രമേഹമുണ്ടെന്നു കണ്ടെത്തിയതിനാൽ ഡോക്ടർമാർ അതീവ ജാഗ്രതയോടെയാണ് ഈ കേസ് പരിഗണിച്ചത്. കുഞ്ഞിനും പ്രമേ ഹം ബാധിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, കുട്ടി ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇരുവരും സുഖമായിരിക്കുന്നുവെങ്കി ലും കുറച്ചുദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടിവരും.


അമേരിക്കയിലെ മാസച്യൂസെറ്റ്സിൽ 2014ൽ ബ്രയൻ– കരോളിൻ റൂസാക് ദമ്പതികൾക്കു പിറന്ന കറിസയാണ് ഇതുവരെ ഏറ്റവും ഭാരം കൂടിയ നവജാത പെൺകുട്ടിയായി കണക്കാക്കപ്പെട്ടിരുന്നത്. 6.49 കിലോഗ്രാം തൂക്കവുമായാണു കറിസ ജനിച്ചത്.

ഇന്ത്യയിലെതന്നെ ഏറ്റവും ഭാരം കൂടിയ ശിശുവുമാണു നന്ദി നിയുടെ മോൾ. കഴിഞ്ഞ നവംബ റിൽ ഫിർദൗസ് ഖാതുൻ പ്രസവി ച്ച ആൺകുട്ടിക്ക് 6.7 കിലോ തൂക്കമുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും തൂക്കമു ള്ള ശിശു ജനിച്ചത് 1879ൽ കാനഡയിലാണ്. 10.77 കിലോഗ്രാം ഉണ്ടായിരുന്ന ആൺകുട്ടി 11 മണിക്കൂറിനുശേഷം മരിച്ചുപോയി. 1955ൽ ഇറ്റലിയിൽ ജനിച്ച 10.21 കിലോഗ്രാം തൂക്കമുള്ള ആൺകുട്ടിയാണ് ആരോഗ്യവാനായി ജനി ച്ച ഏറ്റവും തൂക്കമുള്ള ശിശു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.