വ്യാജ ബാങ്ക് നടത്തിയ രണ്ടുപേർ പിടിയിൽ
Thursday, May 26, 2016 12:26 PM IST
ഖുഷിനഗർ: വ്യാജ ബാങ്ക് നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖുഷിനഗർ ജില്ലയിലെ കാസിയ നഗരത്തിലായിരുന്നു ഈ ബാങ്ക്. യൂണൈറ്റഡ് ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനിസ് എന്ന പേരിൽ പ്രതികൾ കഴിഞ്ഞ ഒരുവർഷമായി ബാങ്ക് നടത്തിവരികയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണെന്ന് ബാങ്കിന് മുന്നിൽ ബോർഡ് വച്ചിരുന്നു. ഏജന്റ് വഴിയായിരുന്നു നിക്ഷേപകരുടെ കൈയിൽ നിന്ന് പണം വാങ്ങിയിരുന്നത്. ബാങ്കിലേതുപോലെ ഫിക്സഡ്, സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളും വ്യാജബാങ്കിൽ ഉണ്ടായിരുന്നു. സംശയത്തെത്തുടർന്ന് പോലീസിന്റെ അന്വേഷണത്തിലാണു ബാങ്ക് വ്യജമെന്നു കണ്ടെത്തിയത്.


റിസർവ് ബാങ്കിന്റെ അനുവാദമില്ലാതെയാണു ബാങ്ക് നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ ബാങ്കിൽ നിക്ഷേപിക്കുന്ന പണം ഇവർ യഥാർഥ ബാങ്കുകളിൽ മറിച്ച് നിക്ഷേപിക്കുകയും അവിടെനിന്നു കിട്ടുന്ന പലിശയുടെ ചെറിയ ശതമാനം നിക്ഷേപകർക്ക് പലിശയായി നൽകുകയുമായിരുന്നു പതിവ്. മറ്റു ബാങ്കുകളിൽ നിക്ഷേപിക്കുന്നത് വ്യാജബാങ്കിലെ നിക്ഷേപകരുടെ പേരിലായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.