തമിഴ്നാട്ടിൽ പി. ധനപാൽ സ്പീക്കർ
Wednesday, May 25, 2016 11:57 AM IST
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി പി. ധനപാലിനെയും ഡെപ്യൂട്ടി സ്പീക്കറായി പൊള്ളാച്ചി വി. ജയരാമനെയും മുഖ്യമന്ത്രി ജെ. ജയലളിത നാമനിർദേശം ചെയ്തു. മുൻ നിയമസഭയിലും ഇരുവരും യഥാക്രമം ഇതേ പദവിയിലായിരുന്നു. എസ്. രാജേന്ദ്രനാണ് ഗവണ്മെന്റെ ചീഫ് വിപ്പ്. 234 അംഗ നിയമസഭയിൽ ഭരണകക്ഷിയായ എഡിഎംകെയ്ക്ക് 133 അംഗങ്ങളുണ്ട്.

മന്ത്രിസഭയിൽ ഇന്നലെ നാലുപേരെക്കൂടി ഉൾപ്പെടുത്തി. ഇതോടെ മന്ത്രിമാരുടെ എണ്ണം 33 ആയി. ജി. ഭാസ്കരൻ, സെവ്വൂർ ആർ. രാമചന്ദ്രൻ, നിലോഫർ കബിൽ, പി. ബാലകൃഷ്ണൻ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്‌ഞചെയ്ത് അധികാരമേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.